പത്തനംതിട്ട : ഇടത് -വലത് ട്രേഡ് യൂണിയനുകൾ നടത്തുന്ന ദേശീയ പണിമുടക്കിൽ ബി.എം.എസ് പങ്കെടുക്കില്ലെന്ന് ജില്ല സെക്രട്ടറി ജി. സതീഷ് കുമാർ അറിയിച്ചു. പൊതുമേഖലയെ സംരക്ഷിക്കണമെന്ന് പറയുന്നവർ കെ.എസ്.ആർ.ടി.സി പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ നശിപ്പിച്ചവരാണെന്നും അദേഹം ആരോപിച്ചു.