വല്ലന: വിഷമുക്ത പച്ചക്കറി വീട്ടുവളപ്പിൽ ഉദ്പ്പാദിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന് കർഷകനും സാമൂഹിക പ്രവർത്തകനും വല്ലന വിവേകോദയം ഗ്രന്ഥശാല പ്രസിഡന്റുമായ പി.സി.രാജൻ വല്ലന ആവിഷ്ക്കരിച്ച ഒാണത്തിന് ഒരു കുട്ട പച്ചക്കറി പദ്ധതിയുടെ തുടർച്ചയായി ഇൗ വർഷം നടപ്പാക്കുന്ന ആയുസ് നീട്ടാൻ അടുക്കളത്തോട്ടം പദ്ധതി 10ന് ആരംഭിക്കും. അയ്യായിരം കുടുംബങ്ങൾക്ക് നാടൻ പച്ചക്കറി വിത്തുകളും തൈകളും പി.സി രാജൻ വല്ലന സൗജന്യമായി വിതരണം ചെയ്യും.വല്ലന ശ്രീനാരായണ ഗുരുദേവ ക്ഷേത്രം പ്രാർത്ഥനാലയത്തിൽ ഉച്ചകഴിഞ്ഞ് മൂന്നിന് ജില്ലാ പഞ്ചായത്തംഗം അന്നപൂർണ ദേവി പദ്ധതി ചെയ്യും.ആറൻമുള പഞ്ചായത്ത് പ്രസിഡന്റ് എെഷ പുരുഷോത്തമൻ അദ്ധ്യക്ഷത വഹിക്കും. കൃഷി അസി.ഡയറക്ടർ ജോയ്സി കെ.കോശി അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്തംഗം വിനീത അനിൽ, പി.സി.രാജൻ വല്ലന,ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ബി.സതീഷ് കുമാർ തുടങ്ങിയവർ സംസാരിക്കും. പച്ചക്കറികളും വിത്തുകളും ആവശ്യമുളളവർ 9ന് രാത്രി എട്ടിന് മുൻപ് വല്ലന വിവേകോദയം ഗ്രന്ഥശാല, ആറൻമുള സർവീസ് സഹകരണബാങ്ക് കോട്ട ബ്രാഞ്ച്, കോട്ട വിവേകാനന്ദ കേന്ദ്രം എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്യണം. ഫോൺ: 9400917945.