അടൂർ: മേലൂട് കണിയാകോണത്ത് ഭഗവതി ക്ഷേത്രത്തിലെ തിരുവാതിര മഹോത്സവവും പുതിയതായി നിർമ്മിച്ച നാലമ്പലത്തിന്റെ സമർപ്പണവും 8, 9,10 തീയതികളിലായി നടക്കുമെന്ന് മാനേജിംഗ് ട്രസ്റ്റി പഴകുളം ശിവദാസൻ, ക്ഷേത്രതന്ത്രി കെ.രതീഷ് ശശി, മേൽശാന്തി വിഷ്ണു ശാന്തി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.8ന് രാവിലെ 8 മുതൽ ദേവീഭാഗവത പാരായണം,രാത്രി 8ന് കോട്ടയം ജാസ് കമ്മ്യൂണിക്കേഷന്റെ ഗാനമേള, 9ന് വൈകിട്ട് 5ന് ജീവത സമർപ്പണം,തുടർന്ന് 4838-ാം മേലൂട് ആശാൻ നഗർ എസ്.എൻ.ഡി.പി ശാഖയിൽ നിന്നും എഴുന്നള്ളത്ത്, 7.30 മുതൽ കുത്തിയോട്ട ചുവടും പാട്ടും 10ന് രാവിലെ 6.30ന് പൊങ്കാലയ്ക്ക് സിനിമാ താരം അനുശ്രീ ഭദ്രദീപം തെളിയിക്കും. 7ന് ചതുശുദ്ധി,ധാര,കലശാഭിഷേകം,11ന് ശ്രീഭൂതബലി, വൈകിട്ട് 6ന് പാലക്കോട് അപ്പൂപ്പൻകാവിൽ നിന്നും എഴുന്നെള്ളത്ത്, ദീപാരാധനയ്ക്ക് ശേഷം സിനിമാ നടൻ കൊല്ലം തുളസി വലിയമ്പലസമർപ്പണം നടത്തും. 7.30 മുതൽ വിശേഷാൽ പൂജ, തുടർന്ന് പടയണി, രാത്രി 1ന് വടക്കു പുറത്ത് വലിയ ഗുരുതി.