മല്ലപ്പള്ളി കുന്നന്താനം മാന്താനം റോഡിൽ ഇന്നലെ രാവിലെ ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. സി.എസ്.ഐ മദ്ധ്യകേരള മഹായിടവക സുവിശേഷകനായിരുന്ന കുന്നന്താനം മാന്താനം മൈലമൺ എബനേസർ വീട്ടിൽ കെ.എം. യേശുദാസിന്റെ മകൻ ജോയൽ (രാജ-19) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ജോയലിനെ ചങ്ങനാശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലുംരക്ഷിക്കാനായില്ല. പായിപ്പാട് വെള്ളാപ്പള്ളിയിലെ പെട്രോൾ പമ്പിലെ ജീവനക്കാരനാണ്. റിട്ട. തഹസിൽദാർ സി. മറിയാമ്മയാണ് മാതാവ്. സംസ്‌ക്കാരം പിന്നീട്.