മല്ലപ്പള്ളി: സെന്റ് ജോൺസ് ബഥനി ഓർത്തഡോക്‌സ് വലിയപള്ളി പെരുന്നാളിനു കൊടിയേറി.വികാരി ഫാ.ജിനു ചാക്കോ കൊടിയേറ്റ് കർമ്മം നിർവഹിച്ചു. പെരുന്നാളിനോടനുബന്ധിച്ചുള്ള കൺവെൻഷനിൽ ഇന്നു വൈകിട്ട് 7ന് ഫാ.സി.വി.ഉമ്മനും നാളെ 7ന് ഫാ.ജോജി എം.ഏബ്രഹാമും വ്യാഴാഴ്ച 7ന് ഫാ.ചെറിയാൻ ജേക്കബും പ്രസംഗിക്കും. വെള്ളിയാഴ്ച വൈകിട്ട് 7.30ന് മടുക്കോലി ജംഗ്ഷനിൽ നിന്നും പള്ളിയിലേക്ക് റാസ.ശനിയാഴ്ച രാവിലെ 7.15ന് ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസിന്റെ മുഖ്യ കാർമ്മികത്വത്തിൽ മൂന്നിന്മേൽ കുർബാന. പെരുന്നാളിന് വികാരി ഫാ.ജിനു ചാക്കോ, ട്രസ്റ്റി മത്തായി ജോയി,സെക്രട്ടറി ബാബു താഴത്തുമോടയിൽ എന്നിവർ അറിയിച്ചു.