മല്ലപ്പള്ളി: 1834 ൽ സ്ഥാപിതമായതും മല്ലപ്പള്ളിയിലെ ആദ്യ ക്രൈസ്തവ ദേവാലയവുമായ വെങ്ങലശേരി പള്ളിയിൽ ഓർത്തഡോക്‌സ് മാർത്തോമ്മാ സംയുക്ത ആരാധന നടത്തി. ഓർത്തഡോക്‌സ് സഭ വൈദിക ട്രസ്റ്റി ഫാ.ഡോ.എം.ഒ.ജോൺ, മാർത്തോമ്മാ സഭ മുൻ സെക്രട്ടറി റവ കെ.എം മാമ്മൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു ഫാ.ജിനു ചാക്കോ,റവ ബിബി മാത്യു ചാക്കോ,ഡോ.ജേക്കബ് ജോർജ്,കുഞ്ഞുകോശി പോൾ,ഷാജി ജോർജ്, അലീനാ തോമസ് എന്നിവർ പ്രസംഗിച്ചു.