07-cloth-bag
തുണിസഞ്ചി വിതരണം ചെയ്യുന്നു

തിരുവല്ല:സംസ്ഥാനത്ത് നടപ്പാക്കിയ പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായി നെടുമ്പ്രം സഹകരണബാങ്ക്പ ഞ്ചായത്തിലെ എല്ലാ വീട്ടിലും തുണി സഞ്ചി എത്തിച്ചു നൽകി പ്രകൃതി സംരക്ഷണത്തിൽ ഒപ്പംചേർന്നു.ബാങ്ക് മുൻ പ്രസിഡന്റ് എം.കെ.രാഘവൻ പിള്ളയ്ക്ക് തുണി സഞ്ചി നൽകി തിരുവല്ല അർബൻ ബാങ്ക് ചെയർമാൻ അഡ്വ.ആർ.സനൽകുമാർ ഉദ്ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് എ.വിനയചന്ദ്രൻ അദ്ധ്യക്ഷനായി.ബിനിൽകുമാർ,ബാബു കല്ലുങ്കൽ,സി.ജി.കുഞ്ഞുമോൻ,ചാക്കോ ചെറിയാൻ, ടി.ആർ.വിജയകുമാർ, കെ.എസ്.രാധമ്മ ടി.പ്രസന്നകുമാരി, പി.ബി.തങ്കച്ചൻ എന്നിവർ സംസാരിച്ചു.പഞ്ചായത്ത് മുഴുവൻ ജൈവകൃഷി വ്യാപകമാക്കുന്നതിന്റെ മുന്നോടിയായി അംഗങ്ങൾക്കുള്ള പച്ചക്കറി വിത്ത് വിതരണം പ്രസിഡന്റ് എ.വി.നയചന്ദ്രൻ നിർവഹിച്ചു.പച്ചക്കറി കൃഷി,മുട്ടക്കോഴി വളർത്തൽ,പശു വളർത്തൽ എന്നി പദ്ധതി നടപ്പിലാക്കുന്നതിനും തീരുമാനമുണ്ട്.