തിരുവല്ല: മരംകയറ്റ തൊഴിലാളി തെങ്ങിൽ നിന്ന് വീണു മരിച്ചു. കുറ്റൂർ ഇടയാടി കിഴക്ക് വിട്ടിൽ രാജു (തങ്കപ്പൻ-56) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്തിനാണ് സംഭവം. ഇരുവെള്ളിപ്രയിലെ വീട്ടിൽ തേങ്ങായിടാൻ കയറുമ്പോൾ താഴെ വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാജുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തിരുമൂലപുരം പള്ളത്തുവീട്ടിൽ പരേതനായ സതൃപാലന്റെയും പെണ്ണമ്മയുടെയും മകനാണ്, ഭാര്യ: അമ്പിളി രാജു. മക്കൾ: സുനിത, സുധീഷ്. മരുമക്കൾ: പ്രവീൺ, ഐശ്വര്യ. സംസ്‌കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ.