തിരുവല്ല: എറണാകുളം പൾസ് ചാരിറ്റബിൾ ട്രസ്റ്റ് സീമെൻസ് അഖില കേരള സെവൻസ് ഫുട്‌ബോളിൽ കിരീടം ചൂടി. തിരുമൂലപുരം എസ്.എൻ.വി സ്‌കൂൾ ഗ്രൗണ്ടിൽ കളരിക്കൽ കെ.എൻ ഗംഗാധരപണിക്കർ മെമ്മോറിയൽ എവറോളിംഗ് ട്രോഫിക്കും സീമെൻസ് റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി നടന്ന ടൂർണമെന്റിലെ ഫൈനലിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ബൊക്കാ ജൂനിയേഴ്‌സ് ചങ്ങനാശേരിയെയാണ് പൾസ് പരാജയപ്പെടുത്തിയത്.മാത്യു ടി തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.ക്ലബ് പ്രസിഡന്റ് ടി.പി ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു.എസ്.എൻ.ഡി.പി യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ് രവീന്ദ്രൻ സമ്മാനദാനം നിർവഹിച്ചു.എൻ.എം രാജു മുഖ്യപ്രഭാഷണം നിർവഹിച്ചു. മുൻ ഇന്ത്യൻ ഗോൾ കീപ്പർ കെ.ടി ചാക്കോ,വി.കെ പങ്കജാക്ഷിയമ്മ.പി.ടി പ്രസാദ്, ടി.എ റെജി കുമാർ,സന്തോഷ് അഞ്ചേരിൽ,സന്തോഷ് ഐക്കര പറമ്പിൽ, രഞ്ചി കെ.ജേക്കബ്,റെജിനോൾഡ് വർഗീസ്, ജോയി പൗലോസ്,ജിസ നൽ,പ്രസാദ് കരിപ്പക്കുഴി, ജോമോൻ എന്നിവർ സംസാരിച്ചു.