പന്തളം: എട്ടിന് കേരള കർഷക സംഘത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ഗ്രാമീണ ഹർത്താലിന്റെ പ്രചാരണാർത്ഥം മുടിയൂർക്കോണം മേഖലാകമ്മിറ്റി യുടെ നേതൃത്വത്തിൽ സായഹ്ന ധർണ്ണ ന​ട​ത്തി. ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ലസിത ടീച്ചർ ധർണ്ണ ഉദ്ഘാടനം ചെയ്​തു. എൻ. ആർ.കേരള വർമ്മ അദ്ധ്യക്ഷത വഹിച്ചു. പി.കെ.കുമാരൻ, പി.കെ.ശാന്തപ്പൻ, കെ.എച്ച്.ഷിജു ,കെ.എൻ.പ്രസന്ന കുമാർ ,പി.ടി.ബാലകൃ​ഷ്ണൻ, അഡ്വ. ബി. ബിന്നി, കെ. ഡി. വിശ്വംഭരൻ എന്നിവർ പ്രസംഗിച്ചു.