പത്തനംതിട്ട: നഗരത്തിലെ പ്രധാന വാർഡുകളിലെ മാലിന്യപ്രശ്‌നം പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് സി.പി.എം ടൗൺ വാർഡുകളുടെ നേതൃത്വത്തിൽ നഗരസഭ ചെയർപേഴ്‌സന്റെ വസതിയിലേക്ക് നൈറ്റ് മാർച്ച് നടത്തും.11ന് വൈകിട്ട് ആറിന് എട്ടാം വാർഡിലെ പ്രസ് ക്ലബ് ജംഗ്ഷനിൽനിന്ന് ആരംഭിക്കുന്ന മാർച്ച് എട്ടോടെ 10,11വാർഡുകൾ വഴി ചെയർപേഴ്‌സന്റെ വസതിയിൽ എത്തിച്ചേരും. എട്ട്,പത്ത് 11 വാർഡുകളിൽ മാലിന്യപ്രശ്‌നം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ പകർച്ച വ്യാധികൾ പടർന്നുപിടിക്കാൻ സാദ്ധ്യതകൾ ഏറെയാണ്.സമരപരിപാടിയിൽ മുഴുവൻ പ്രവർത്തകരും പങ്കാളികളാകണമെന്ന് വാർഡ് കമ്മിറ്റികൾക്കുവേണ്ടി ചെയർമാൻ പ്രസാദ്,കൺവീനർ അഡ്വ.അബ്ദുൾ മനാഫ് എന്നിവർ ആവശ്യപ്പെട്ടു.