പ​ത്ത​നം​തിട്ട: മല്ലശേരി വൈ.എം.സി.എ.യുടെയും തിരുവല്ല ബിലീവേഴ്‌സ് മെഡിക്കൽ കോളേജിന്റെയും ആഭിമുഖ്യത്തിൽ 11രാവിലെ 9 ന് മല്ലശേരി വൈ.എം.സി.എ.ഓഡിറ്റോറിയത്തിൽ ആരോഗ്യ സെമിനാറും സൗജന്യ മെഡിക്കൽ ക്യാമ്പും നടക്കും. ആന്റോ ആന്റണി എം.പി.ഉദ്ഘാടനം ചെ​യ്യും.പ്രസിഡന്റ് ഡോ.റോയ്‌സ് മല്ലശേരിയുടെ അദ്ധ്യക്ഷത വഹിക്കും.ജനറൽ മെഡിസിൻ,സർജറി, നേത്ര വിഭാഗം എന്നിവയിലെ സ്‌പെഷ്യ​ലിസ്റ്റ് ഡോക്ടർമാർ പങ്കെടു​ക്കും.താല്പര്യമുള്ളവർ 9നും വൈകിട്ട് 5നും മുൻപ് റോയൽ ഫർ​ണിച്ചർമാർട്ട് പൂങ്കാവ്,പാറയിൽ സൂപ്പർ മാർക്കറ്റ് വാഴമുട്ടം ഈസ്റ്റ് എന്നിവിട​ങ്ങളിൽ രജിസ്റ്റർ ചെയ്യണം.ഫോൺ: 9605262458,