മല്ലപ്പള്ളി: മുപ്പറപറമ്പിൽ പരേതനായ കെ. വി ഗോപാലന്റെ (റിട്ട. ഹെഡ് വെഹിക്കിൾസ് സൂപ്രണ്ട് കെ.എസ്.ആ.ർ.ടി.സി.) ഭാര്യ എൻ. കെ അമ്മിണി ഗോപാലൻ (73) നിര്യാതയായി. സംസ്‌കാരം ഇന്ന് 1ന് വീട്ടുവളപ്പിൽ. കോട്ടയം ളാക്കാട്ടൂർ നാഞ്ഞിലത്തുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: രവി (രവി ആർട്ട്‌സ് മല്ലപ്പള്ളി), ശിവരാജ്, പരേതയായ ലീലാമണി. മരുമക്കൾ: രത്‌നാകരൻ, ഗിരിജ, സുനിത.