പത്തനംതിട്ട: 2020ലെ വോട്ടേഴ്സ് ഡേയുമായി ബന്ധപ്പെട്ട് നടന്ന ജില്ലാതല കത്തെഴുത്ത് മത്സരത്തിൽ ഒന്നാം സ്ഥാനം തിരുവല്ല ശ്രീവിവേകാനന്ദ ഹൈസ്‌കൂൾ വിദ്യാർത്ഥി അബിത ബി.അഭിലാഷ്, രണ്ടാം സ്ഥാനം അയിരൂർ ജി.എച്ച്.എസ്.എസ് വിദ്യാർത്ഥി എ ഗോപിക എന്നിവർക്ക് ലഭിച്ചു. ജില്ലാതല കത്തെഴുത്ത് മത്സരത്തിലെ വിജയികൾക്ക് ഈ മാസം 15ന് രാവിലെ 11ന് തിരുവനന്തപുരം തൈക്കാട്, പി.ഡബ്ല്യൂ.ഡി റെസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ സംസ്ഥാന തല കത്തെഴുത്ത് മത്സരം നടക്കും. വിജയികൾ രാവിലെ 10ന് തന്നെ മത്സരവേദിയിൽ എത്തിച്ചേരണമെന്ന് ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ അറിയിച്ചു.