പത്തനംതിട്ട: 2019 ലോക്സഭാ തിരഞ്ഞെടുപ്പിനായി ഉപയോഗിച്ച പ്ലൈവുഡ്,ആഞ്ഞിലി,പട്ടിക,കാർഡ്‌ബോർഡ്, സ്‌ക്വയർ ട്യൂബ് മുതലായ ഏഴ് ഇനങ്ങളുടെ ലേലം 21ന് രാവിലെ 11ന് ജില്ലാ കളക്ടറോ ചുമതലയുള്ള ഉദ്യോഗസ്ഥനോ നെല്ലിക്കാല (തുണ്ടഴം) നിർമ്മിതി കേന്ദ്രത്തിന്റെ ഓഫീസിൽ ലേലം ചെയ്യും.ലേലത്തുക നിയമപ്രകാരമുള്ള മുഴുവൻ നികുതി അടക്കം അപ്പോൾതന്നെ അടയ്ക്കണം. ലേലം സ്ഥിരീകരിച്ച് 15 ദിവസത്തിനുള്ളിൽ സാധനങ്ങൾ സ്വന്തം ചിലവിൽ ആർക്കും നാശനഷ്ടമുണ്ടാകാതെ നീക്കം ചെയ്യണം.