പത്തനംതിട്ട: പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിലയിരുത്തുന്നതിന് അസിസ്റ്റന്റ് ഇലക്ടറൽ റോൾ ഒബ്‌സർവർ കൂടിയായ ഭക്ഷ്യപൊതു വിതരണ സെക്രട്ടറി മിനി ആന്റണിയുടെ അദ്ധ്യക്ഷതയിൽ 10ന് രാവിലെ 11ന് തിരുവല്ല റസ്റ്റ് ഹൗസിൽ യോഗം നടക്കും. ജില്ലയിലെ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ,അസി.ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ പി.ബി നൂഹ് അറിയിച്ചു.