അടൂർ: ആൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ അടൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ പൗരത്വ ബില്ലിനെതിരെ കോടതി വളപ്പിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡൻറ് അസ്വ.ഡി.ഉദയൻ ഉദ്ഘാടനം ചെയ്തു. അടൂർ യൂണിറ്റ് പ്രസിഡന്റ് അസ്വ.ബിനോ ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ.എം.പ്രിജി, ജില്ലാ വൈസ് പ്രസിഡൻറ് ആർ.വിജയകുമാർ, ജോയിന്റ് സെക്രട്ടറി സി.പ്രകാശ്, ബാബു ജി.കോശി, സ്മിതാ ജോൺ, ജിനേഷ്, പി.പി. പ്രസാദ്, നിഖിൽ എ .അസീസ്, എ.താജുദ്ദീൻ എന്നിവർ സംസാരിച്ചു.