 
പന്തളം : സമ്പൂർണ്ണ പ്ലാസ്റ്റിക് വിമുക്തമേഖലയാക്കണമെന്ന ലക്ഷ്യം മുൻനിറുത്തി പൗർണ്ണമി റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ എല്ലാ വീടുകളിലേക്കും തുണി സഞ്ചികൾ വിതരണം ചെയ്തു. മുനിസിപ്പൽ ചെയർപേഴ്സൺ ടി.കെ.സതി വിതരണ ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് പി.ജി.രാജൻ ബാബു അദ്ധ്യക്ഷത വഹിച്ചു. മുൻസിപ്പൽ കൗൺസിലർ അഡ്വ.കെ.എസ്. ശിവകുമാർ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. ഉപയോഗിച്ച പ്ലാസ്റ്റിക് ബാഗുകൾ കഴുകി വൃത്തിയാക്കി ഉണക്കി മുൻസിപ്പാലിറ്റിക്ക് കൈമാറാനുള്ള പദ്ധതി ആവിഷ്കരിച്ചു. ഫാദർ നൈനാൻ വി.ജോർജ്ജ് ക്രിസ്മസ് നവവത്സര സന്ദേശം നൽകി. ഡോ. ടി.ജി.വർഗീസ്, എം.ജെ.റോയി, ഡോ. ജോൺ വർഗീസ് എന്നിവർ ആശംസകൾ നേർന്നു. സെക്രട്ടറി ആർ.ജെ.പ്രസാദ് സ്വാഗതവും ട്രഷറർ ടി.ശാന്തകുമാരിയമ്മ നന്ദിയും പറഞ്ഞു. ബോബി സാമിന്റെ നേതൃത്വത്തിൽ സംഗീത നിശയും കുട്ടികളുടെ കലാപരിപാടികളും നടന്നു.