ശബരിമല: മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് അടിയന്തരഘട്ട ദുരന്ത നിവാരണ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ 11 സ്വകാര്യ ആശുപത്രികളിലെ ആംബുലൻസുകൾ ജില്ലാ കളക്ടർ പി.ബി നൂഹ് ഏറ്റെടുത്ത് ഉത്തരവായി. പരുമല സെന്റ് ഗ്രിഗോറിയസ് ഹോസ്പിറ്റൽ, പത്തനംതിട്ട ക്രിസ്ത്യൻ ഹോസ്പിറ്റൽ, തിരുവല്ല പുഷ്പഗിരി ഹോസ്പിറ്റൽ, തിരുവല്ല മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ, പന്തളം സി.എം ഹോസ്പിറ്റൽ, കുമ്പനാട് ഫെലോഷിപ്പ് ഹോസ്പിറ്റൽ, അടൂർ മറിയ ഹോസ്പിറ്റൽ, ഏനാദിമംഗലം മൗണ്ട് സിയോൺ മെഡിക്കൽ കോളജ് ഹോസ്പിറ്റൽ, റാന്നി അങ്ങാടി മർത്തോമ മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ, പന്തളം എൻ.എസ്.എസ് മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ, അടൂർ ലൈഫ് ലൈൻ ഹോസ്പിറ്റൽ എന്നിവിടങ്ങളിലെ ആംബുലൻസുകളാണ് ജനുവരി 13, 14, 15, 16 തീയതികളിലേക്ക് ഏറ്റെടുത്ത് ളാഹ, വടശേരിക്കര, പ്ലാപ്പളളി, റാന്നി പെരുനാട്, നിലയ്ക്കൽ ബേസ് ക്യാമ്പ്, പത്തനംതിട്ട നഗരസഭ ഇടത്താവളം, ഇലവുങ്കൽ ഇടത്താവളം എന്നീ സ്ഥലങ്ങളിൽ വിന്യസിക്കുന്നത്.