kottgal-padayani
കോട്ടാങ്ങൽ ഭദ്രകാളി ക്ഷേത്രത്തിലെ 28 പടയണിക്ക് കുളത്തൂർ കരയിൽ താഴത്ത് വീട്ടിൽ കൊട്ടാരത്തിൽ മുത്തോമുറി കൃഷ്ണപിള്ള ചൂട്ട് വയ്ക്കുന്നു

കോട്ടാങ്ങൽ: ഭദ്രകാളി ക്ഷേത്രത്തിലെ 28 പടയണിക്ക് ചൂട്ടുവച്ചു. കുളത്തൂർക്കരയിൽ താഴത്തു വീട്ടിൽ കൊട്ടാരത്തിൽ മൂത്തോമുറി കൃഷ്ണപിള്ളയും കോട്ടാങ്ങൽക്കരയിൽ പുളിക്കൽ കൊട്ടാരത്തിൽ സുരേഷ്‌കുമാറുമാണ് ചൂട്ടുവച്ചത്.പാരമ്പര്യ അനുഷ്ടാനപ്രകാരം ധനുമാസത്തിലെ ഭരണിനാളിൽ നാട്ടുകൂട്ടം ഒത്തുകൂടി. ഗോത്ര തനിമ നിലനിറുത്തി,കരക്കാരുടെയും, മുറിക്കാരുടെയും അനുവാദം വാങ്ങിയാണ് ചൂട്ടുകറ്റയിലേക്ക് അഗ്നിയെ ആവാഹിച്ചത്. 25ന് ക്ഷേത്രത്തിൽ 8 പടയണിക്കു ചൂട്ടുവയ്ക്കും. 26ന് ചൂട്ടുവലത്തു നടക്കും.27നും 28നും ഗണപതി കോലവും 29നും 30നും അടവിയും നടക്കും. 31നും ഫെബ്രുവരി ഒന്നിനുമാണ് വലിയ പടയണി. കുളത്തൂർകരയുടെ ചടങ്ങുകൾക്ക് കെ.കെ കരുണാകരൻ നായർ,രഘുനാഥൻ ചെമ്മരപ്പള്ളി, ടി.എ വാസുക്കുട്ടൻ നായർ, ടി.സുനിൽ, അജീഷ്, പി.നായർ,എന്നിവരും കോട്ടാങ്ങൽ കരയിലെ ചടങ്ങുകൾക്ക് സുരേഷ് ബാബു, സുരേഷ്,കുമാർ, എൻ.ജി രാധാകൃഷ്ണൻ, സുനിൽ വെള്ളിക്കര, കെ.ഫൽഗുണൻ എന്നിവരും നേതൃത്വം നൽകി.