കോന്നി: സംസ്ഥാന ഔഷധസസ്യ ബോർഡ് മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്തുകളെ 'ഔഷധ ഗ്രാമം' ആക്കുന്ന പദ്ധതിയായ ഗൃഹചൈതന്യത്തിന് കോന്നി പഞ്ചായത്തിൽ തുടക്കമായി. വീടുകളിൽ ഒരു വേപ്പും കറിവേപ്പും വിതരണം ചെയ്തു.പഞ്ചായത്ത്തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂർ പി.കെ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് രജനി.എം അദ്ധ്യക്ഷത വഹിച്ചു. പ്രവീൺ പ്ലാവിളയിൽ, അനിസാബു, ലീലാമണി ടീച്ചർ, ലിസി സാം, രല്ലു.പി.രാജു, പുഷ്പ.സി, സുജാത മോഹൻ എന്നിവർ പ്രസംഗിച്ചു.