തിരുവല്ല: ചുമത്ര മഹാദേവക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം പത്തിന് നടക്കും. രാവിലെ 6.30ന് അഖണ്ഡനാമ ജപം, 8.15ന് പൊങ്കാല ഉദ്‌ഘാടനം തിരുവിതാംകൂർ ദേവസ്വം ബോർഡ് അസി.കമ്മീഷണർ കെ.ആർ.ശ്രീലത നിർവഹിക്കും. തന്ത്രി അഗ്നിശർമ്മൻ വാസുദേവൻ ഭട്ടതിരിപ്പാട് അഗ്നിപകരും. 9.30ന് പൊങ്കാല തളിക്കൽ, പത്തിന് തിരുവാതിര നിവേദ്യം വിതരണം എന്നിവയുണ്ടാകും.9ന് വൈകിട്ട് 5.30ന് ക്ഷേത്രം മേൽശാന്തി അനൂപ് നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ സർവൈശ്വര്യ പൂജ നടക്കും.