കുറിയന്നൂർ: മാർത്തോമ്മ ഹൈസ്​കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം 9ന് രാവിലെ 10ന് സ്​കൂൾ ആഡിറ്റോറിയത്തൽ വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് നിർവഹിക്കും. വീണാ ജോർജ്ജ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. നവീകരിച്ച സയൻസ്, മാത്തമാറ്റിക്​സ് ലബോറട്ടറികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ്ജ് മാമ്മൻ കൊണ്ടൂർ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പി.വി. ശാന്തമ്മ എന്നിവർ നിർവ്വഹിക്കും. മാദ്ധ്യമ പ്രവർത്തകൻ വർഗീസ് സി. തോമസ്, കേരള ബാസ്​ക്കറ്റ്‌​ബോൾ സീനിയർ കോച്ച് രാജു ഏബ്രഹാം, ദേശീയ കായികതാരം കുമാരി അന്ന തോമസ് മാത്യു, ലോഗോ തയ്യാറാക്കിയ കെ.ബി. ബാബു എന്നിവരെ ആദരിക്കും.