കുമ്പനാട് (തിരുവല്ല): കുമ്പനാട് കൺവെൻഷൻ 12മുതൽ 19വരെ ഹെബ്രോൻപുരത്തെ പന്തലിൽ നടക്കും.കൺവെൻഷന് മുന്നോടിയായുള്ള ഉപവാസ പ്രാർത്ഥന തുടങ്ങി.12വരെ ഹെബ്രോൻ പാരീഷ് ഹാളിൽ ഉപവാസ പ്രാർത്ഥന നടക്കും.കൺവെൻഷന്റെ വിജയകരമായ നടത്തിപ്പിനായി ജനറൽ പ്രസിഡന്റ് പാസ്റ്റർ ടി.വൽസൻ ഏബ്രഹാം ജനറൽ കൺവീനറായി വിവിധ സബ് കമ്മിറ്റികൾ പ്രവർത്തിക്കുന്നു. 12ന് വൈകിട്ട് 5.30ന് ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ ജനറൽ പ്രസിഡന്റ് പാസ്റ്റർ ടി.വൽസൻ ഏബ്രഹാം കൺവൻഷൻ ഉദ്ഘാടനവും ചിന്താവിഷയ അവതരണവും നടത്തും.ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ് അദ്ധ്യക്ഷത വഹിക്കും.പാസ്റ്റർ രാജു ആനിക്കാട് പ്രസംഗിക്കും.വിവിധ ദിവസങ്ങളിലെ സുവിശേഷ സമ്മേളനങ്ങളിൽ പാസ്റ്റർമാരായ എം.പി. ജോർജുകുട്ടി,ടി.ഡി.ബാബു,ബേബി വർഗീസ്,തോമസ് ഫിലിപ്പ്, ഷിബു നെടുവേലിൽ,കെ. ജോയി,കെ.സി.തോമസ്,കെ.ജെ. തോമസ്, വർഗീസ് ഏബ്രഹാം,സാബു വർഗീസ് (ഹൂസ്റ്റൺ),സണ്ണി കുര്യൻ,ഫിലിപ്പ് പി. തോമസ്,എം.എസ്.ശാമുവേൽ, ഷിബു തോമസ് (ഒക്കലഹോമ),കെ.സി. ജോൺ,വിൽസൻ ജോസഫ്,ബാബു ചെറിയാൻ എന്നിവർ പ്രസംഗിക്കും.ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ 96​ാ മത് ജനറൽ കൺവെൻഷന് വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നതെന്ന് ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ്, ട്രഷറർ സണ്ണി മുളമൂട്ടിൽ എന്നിവർ അറിയിച്ചു.