തിരുവല്ല ∙ മാർത്തോമ്മാ കോളേജ് ഫെബ്രുവരി 18,19 തീയതികളിൽ സംഘടിപ്പിക്കുന്ന ദേശീയ ശാസ്ത്ര-സാമൂഹികശാസ്ത്ര കോൺഗ്രസിൽ അവതരിപ്പിക്കുന്നതിനായി ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ ഡിഗ്രി- പിജി വിദ്യാർത്ഥികളിൽ നിന്നു പ്രോജക്ട് ശുപാർശകൾ ക്ഷണിച്ചു.പരിസ്ഥിതിയോടു ചേർന്നു ജീവിക്കുക എന്ന മുഖ്യവിഷയത്തിലും അനുബന്ധ ഉപവിഷയങ്ങളിലും പ്രോജക്ട് ചുരുക്കം തയാറാക്കി അയക്കാം.ശാസ്ത്രം,സാമൂഹിക ശാസ്ത്രവിഷയങ്ങളിൽ പ്രത്യേക മത്സരമുണ്ട്.ഓരോ വിഭാഗത്തിലും 25000 രൂപയും ജൂറി സമ്മാനങ്ങളും ലഭിക്കും.പ്രോജ്ക്ട് ചുരുക്കം ഫെബ്രുവരി ആറിനകം ലഭിക്കണം.പ്രോജക്ടുകളെപ്പറ്റി www.marthomacollege.org/nmc2020 എന്ന വെബ്സൈറ്റിൽ നിന്നു വിവരങ്ങൾ ലഭിക്കും.ഫോൺ: 9847186661.