തിരുവല്ല: തിരുമൂലവിലാസം യു.പി സ്കൂൾ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി 11ന് വൈകിട്ട് 3.30ന് പൂർവാദ്ധ്യാപക-വിദ്യാർത്ഥി സംഗമവും മെഗാഷോയും ഫുഡ് ഫെസ്റ്റും ഉൾപ്പെടുത്തി മാമാങ്കം - 2020 സംഘടിപ്പിക്കും. മാപ്പിളപ്പാട്ടിലൂടെ ശ്രദ്ധേയനായ റവ.ഫാ. സേവേറിയോസ് തോമസ് നയിക്കുന്ന ഗാനസന്ധ്യയും കോമഡി ഉത്സവഫെയിം രാജേഷ് അടിമാലി നയിക്കുന്ന കോമഡി ഷോയും പൂർവവിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അവതരിപ്പിക്കും. തനത് രുചികളാൽ തയാറാക്കപ്പെട്ട ഫുഡ് ഫെസ്റ്റും ഇതോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്.