പത്തനംതിട്ട: ഇന്ന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും കോർണർ യോഗങ്ങൾ സംഘടിപ്പിച്ചു. പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക, എല്ലാ ജീവനക്കാർക്കും നിർവചിക്കപ്പെട്ട പെൻഷൻ ഉറപ്പു വരുത്തുക, കരാർ കാഷ്വൽ നിയമനങ്ങൾ അവസാനിപ്പിക്കുക, വിലക്കയറ്റം തടയുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ആക്ഷൻ കൗൺസിൽ ഒഫ് സ്റ്റേറ്റ് എംപ്‌ളോയീസ് ആൻഡ് ടീച്ചേഴ്സ് നേതൃത്വത്തിൽ ദേശീയ പണിമുടക്കിൽ അണിനിരക്കുന്നത്. അടൂർ റവന്യു ടവർ, പത്തനംതിട്ട കളക്ട്രേറ്റ്, പത്തനംതിട്ട മിനി സിവിൽ സ്റ്റേഷൻ, തിരുവല്ല റവന്യൂ ടവർ, റാന്നി, കോന്നി, മല്ലപ്പള്ളി, കോഴഞ്ചേരി മിനി സിവിൽ സ്റ്റേഷനുകൾ , വെണ്ണിക്കുളം ഗവണ്മെന്റ് പോളിടെക്നിക് കോളേജ്, കോയിപ്രം ബ്ലോക്ക് ഓഫീസ് എന്നീ കേന്ദ്രങ്ങളിലാണ് യോഗങ്ങൾ സംഘടിപ്പിച്ചത്. എഫ്.എസ്.ഇ.ടി.ഓ ജില്ലാ സെക്രട്ടറി എ.ഫിറോസ്, കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എസ്.ജയശ്രീ, കെ.ജി.ഓ.ഏ സംസ്ഥാന കമ്മിറ്റി അംഗം ബി.ബിനു, ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ്.ശിവപ്രസാദ്, യൂണിയൻ
ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ മാത്യു എം.അലക്സ്, എസ്.ബിനു, ജില്ലാ വൈസ് പ്രസിഡന്റ് എം.കെ.സാമുവേൽ, ജില്ലാ ട്രഷറർ ജി.ബിനുകുമാർ, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ ജി.അനീഷ് കുമാർ, കെ.രവിചന്ദ്രൻ, പി.ബി.മധു, ആർ.പ്രവീൺ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.