ശബരിമല: മകരവിളക്ക് മഹോത്സവത്തിന്റെ സുഗമമായ പ്രവർത്തനങ്ങൾക്കും അടിയന്തരഘട്ട ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി 14ന് രാവിലെ ഒൻപത് മുതൽ 16 ന് വൈകിട്ട് ആറുവരെ റവന്യൂവകുപ്പിലെ വിവിധ ഉദ്യോഗസ്ഥരെ ചാർജ് ഓഫീസർമാരായി നിയോഗിച്ചു. ബന്ധപ്പെട്ട ചാർജ് ഓഫീസർമാർ അതാത് സ്ഥലങ്ങളിലെ പ്രവർത്തന റിപ്പോർട്ട് പത്തനംതിട്ട ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർക്ക് യഥാസമയങ്ങളിൽ നൽകണം. ചാർജ് ഓഫീസർമാർ മൊബൈൽ ഫോണിൽ ചാർജ് നിലനിറുത്തുകയും പവർബാങ്ക് അല്ലെങ്കിൽ മറ്റ് സംവിധാനങ്ങളോ കൈയ്യിൽ കരുതണം. ഫോൺ യാതൊരുകാരണവശാലും സ്വിച്ച് ഓഫ് ചെയ്യരുതെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു.

അടിയന്തര ഘട്ടങ്ങളിൽ ബന്ധപ്പെടുക

ദുരന്തനിവാരണ അതോറിറ്റി ചെയർമാൻകൂടിയായ ജില്ലാ കളക്ടർ ​: 9447029008
ശബരിമല അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ​ 9952483096
ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ​ 8547610039
ദുരന്തനിവാരണ വിഭാഗം ജൂനിയർ സൂപ്രണ്ട്​ 9495465940
കൺട്രോൾ റൂം​ 1077(ടോൾ ഫ്രീ), 04682322515, 0468 2222515
ശബരിമല അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് കാര്യാലയം​ 0473 5205211
നിലക്കൽ ബേസ്​ക്യാമ്പ് അടിയന്തരഘട്ട കാര്യനിർവഹണകേന്ദ്രം​ 0473 5205225
പമ്പ അടിയന്തരഘട്ട കാര്യനിർവഹണകേന്ദ്രം​ 0473 5203295
സന്നിധാനം അടിയന്തരഘട്ട കാര്യനിർവഹണകേന്ദ്രം​ 0473 5202984
നിലയ്ക്കൽ ബേസ്​ക്യാമ്പ് ഡ്യൂട്ടി മജിസ്‌ട്രേറ്റ്​ 0473 5205320
പമ്പ ഡ്യൂട്ടി മജിസ്‌ട്രേറ്റ്​ 0473 5203336
സന്നിധാനം ഡ്യൂട്ടി മജിസ്‌ട്രേറ്റ്​ 0473 5202013