പന്തളം: കുരമ്പാല തെക്ക് വട്ടത്തിനാൽ മലനട മലങ്കാവ് ക്ഷേത്രത്തിലെ തിരുവുത്സവം 11മുതൽ 17വരെ ക്ഷേത്രതന്ത്രി ത്രിവിക്രമൻ പോറ്റിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും. 11ന് രാവിലെ 5.30ന് ഗണപതിഹോമം, 8ന് ഭാഗവത പാരായണം,1ന് അന്നദാനം,വൈകിട്ട് 7ന് ഭാഗവത പ്രഭാഷണം, തുടർന്നുള്ള എല്ലാ ദിവസങ്ങളിലും ഗണപതി ഹോമം ഭഗവതപാരായണം,അന്നദാനം,ഭാഗവത പ്രഭാഷണം എന്നിവ നടക്കും.12ന് രാത്രി 8ന് ചികിത്സാ ധനസഹായ വിതരണം ക്ഷേത്ര തന്ത്രി ത്രിവിക്രമൻ പോറ്റി നിർവഹിക്കും.പ്രസിഡന്റ് സജി.ബി അദ്ധ്യക്ഷത വഹിക്കും.പന്തളം നഗരസഭാ കൗൺസിലർമാരായ അജിതകുമാരി.എം.ജി.രമണൻ സെക്രട്ടറി സുനിൻ കുമാർ,അരുൺകുമാർ എന്നിവർ പ്രസംഗിക്കും.17ന് രാവിലെ 11ന് സോപാന സംഗീതം,കലശപൂജ.കലശാഭിഷേകം,കാവിൽ നൂറുംപാലും വൈകിട്ട് 3ന് തൃക്കൊടി എഴുന്നള്ളത്ത് രാത്രി 8ന് നൂപുരധ്വനി,10ന് ഗാനമേള.