പന്തളം : ഡി.വൈ.എഫ്.ഐ പന്തളം ബ്ലോക്ക് കൺവെൻഷൻ ജില്ലാ കമ്മിറ്റി പ്രസിഡന്റ് സംഗേഷ് ജി.നായർ ഉദ്ഘാടനം ചെയ്തു.പന്തളം ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് എച്ച്.ശ്രീ ഹരിയുടെ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി എൻ.സി.അഭീഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.സംസ്ഥാന കമ്മിറ്റിഅംഗം അഡ്വ.ആർ.മനു,ജില്ലാ കമ്മിറ്റി സെക്രട്ടറി പി.ബി.സതീഷ് കുമാർ,ജില്ലാ കമ്മിറ്റി ട്രഷറർ ബി.നിസാം എന്നിവർ സംസാരിച്ചു .ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായി എച്ച്.ശ്രീ ഹരി (പ്രസിഡണ്ട് )ഷാനവാസ്,ഹരികുമാർ (വൈസ് പ്രസിഡണ്ട് മാർ)എൻ.സി.അഭിഷ് (സെക്രട്ടറി )ഉദയൻ,ചന്ദ്രലാൽ(ജോയിന്റെ് സെക്രട്ടറിമാർ)കെ.വി.ജൂബൻ(ട്രഷറർ) എം.കെ.സുജിത്ത്,ശ്രീജിത്ത്,അഖില(എക്സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവർ അടങ്ങിയ 27 അംഗ കമ്മിറ്റിയെ തിരഞ്ഞടുത്തു.