തിരുവല്ല:അമേരിക്കൻ മലയാളി സംഘടനയായ ഫോമയും ലെറ്റ് ദെം സ്‌മൈൽ എഗൈൻ ചാരിറ്റി സംഘടനയുടെയും സംയുക്താഭിമുഖ്യത്തിൽ കടപ്ര ഫോമ വില്ലേജിൽ പുനരധിവാസ പദ്ധതി നടത്തി. പുളിക്കീഴ്‌ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബികാമോഹൻ ഉദ്ഘാടനം ചെയ്തു. ഫോമ നാഷണൽ കമ്മിറ്റി അംഗം സണ്ണിജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. ക്യാമ്പ്‌കോർഡിനേറ്റർ അനിൽ എസ്. ഉഴത്തിൽ സ്വാഗതം ആശംസിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഈപ്പൻ കുര്യൻ, തിരുവല്ല അർബൻ ബാങ്ക് പ്രസിഡന്റ് അഡ്വ. ആർ. സനൽകുമാർ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ഫോമ പ്രതിനിധികളായ അനിയൻ ജോർജ്ജ്, ജിജി കുളങ്ങര, ജിജി പാറയ്ക്കൽ, സുനിൽ ട്രൈസ്റ്റാർ, സക്കറിയ കരുവേലിൽ, ജോസ് പുന്നൂസ്, മാത്യു വർഗീസ്, ജോസ് മണക്കാട്ട്, അച്ചൻകുഞ്ഞ്,ജോൺജോർജ്ജ്, മാത്യു വർഗീസ്, ബിജു പാപ്പച്ചൻ, സജി ഏബ്രഹാം, റജി തൈക്കടവിൽ,ഫോമ വില്ലേജ് പ്രതിനിധി ഷീബ എന്നിവർ പ്രസംഗിച്ചു.