പന്തളം: പന്തളം തെക്കേക്കര ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് നാളെ മ ന്ത്രി എം.എം.മണി ഉദ്ഘാടനം ചെയ്യും.ഇതോടനുബന്ധിച്ച് വൈകിട്ട് 3ന് തട്ട എസ്.കെ.വി.യു.പി.സ്‌കൂളിൽ നടക്കുന്ന സമ്മേളനത്തിൽ ചിറ്റയം ഗോപകുമാർ എം.എൽ എ .അദ്ധ്യക്ഷത വഹിക്കും, ആന്റോ ആന്റണി മുഖ്യാതിഥിയായിരിക്കും. കെ.എസ്.ഇ.ബി ഡയറക്ടർ ഡോ.വി.ശിവദാസൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണ്ണദേവി, ജില്ലാ കളക്ടർ പി.ബി.നൂഹ് ,പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനിൽ ,പന്തളം തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ജയന്തി കു മാ രി, തുമ്പമൺ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാ വർഗ്ഗീസ്, അടൂർ മുനിസിപ്പൽ ചെയർപേഴ്സൺ ഷൈനി ബോബി, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ എലിസബത്ത് അബു ,ടി.മുരകേഷ് തുടങ്ങിയവർ പ്രസംഗിക്കും.