honouring
മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ റാങ്കുകൾ കരസ്ഥമാക്കിയ 3 വിദ്യാർത്ഥികൾക്കുള്ള അനുമോദനം ക്യാഷ് അവാർഡ് വിതരണവും

മല്ലപ്പള്ളി : തുരുത്തിക്കാട് ബി.എ.എം കോളേജിൽ എം.എസ്.സി ബോട്ടണി നിന്നും മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ റാങ്കുകൾ നേടിയമൂന്ന് വിദ്യാർത്ഥികൾക്കുള്ള അനുമോദനവും കാഷ് അവാർഡ് വിതരണവും നാലു വിദ്യാർത്ഥികൾക്കുള്ള ഗൂഗിൾ സ്‌കോളർഷിപ്പ് വിതരണവും നടന്നു. മണ്ണാർക്കാട് സെന്റ് മേരിസ് കോളേജ് പ്രിൻസിപ്പലും, പ്രകൃതി ശാസ്ത്രജ്ഞനായ ഡോ.പുന്നെൻ കുര്യൻ വെങ്കേടത്ത് മുഖ്യപ്രഭാഷണം നടത്തി. പരിസ്ഥിതി ക്ലബ് ഉദ്ഘാടനവും അവാർഡ് വിതരണവുംകാമില ക്രിസ്റ്റൻസെൻ(ഡെൻമാർക്ക്) നിർവഹിച്ചു.യു.ജി.സി /സി.എസ്.ഐ.ആർ ജൂനിയർ റിസർച്ച് ഫെലോഷിപ്പും നെറ്റും നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു.കോളേജ് മാനേജർ തോമസ് ഏബ്രഹാം പ്രിൻസിപ്പൽ ഡോ.ബിജു ജോർജ്ജ് മുൻ പ്രിൻസിപ്പാൾ പ്രൊഫ.ഏബ്രഹാം ജോർജ്,വകുപ്പ് മേധാവി പ്രൊഫ ബാബുജി മാത്യു,മിസ്റ്റർ സനൂപ് ലൂക്ക് (ഇംഗ്ലണ്ട്),രഞ്ജു എന്നിവർ പ്രസംഗിച്ചു.എം.എസ്.സി ബോട്ടണി വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.