07-auto
അപകടത്തിൽപ്പെട്ട ഓട്ടോ

പത്തനംതിട്ട : പുന്നല്ലത്ത് പടിയിൽ ഓട്ടോയും കാറും ബസും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. കോഴഞ്ചേരി ഭാഗത്ത് നിന്ന് എത്തിയ ഓട്ടോറിക്ഷയെ മറികടക്കാൻ ശ്രമിച്ച കാർ ഓട്ടോയുമായി കൂട്ടിയിടിച്ചു. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. ഇടത് വശത്തേക്ക് ചരിഞ്ഞ ഓട്ടോ ബസിൽ ഇടിക്കുകയായിരുന്നു. ഓട്ടോ ഡ്രൈവർക്കും ഓട്ടോയിലെ ഒരു യാത്രക്കാരനും പരിക്കുണ്ട്. ഇരുവരെ യും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.