ബി.ടെക് ഇന്റേണൽ റീഡു; പരീക്ഷ കേന്ദ്രത്തിന് മാറ്റം
ബി.ടെക് ഇന്റേണൽ റീഡു പരീക്ഷകൾക്ക് പത്തനംതിട്ട കാർമ്മൽ എഞ്ചിനീയറിംഗ് കോളേജിൽ രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ അവിടെനിന്നും പ്രിൻസിപ്പലിന്റെ കൗണ്ടർ സൈൻ സഹിതം ഹാൾടിക്കറ്റ് വാങ്ങി കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജിൽ പരീക്ഷയെഴുതണം
പ്രാക്ടിക്കൽ
2019 നവംബറിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ്‌സി. സുവോളജി (സി.എസ്.എസ്. റഗുലർ/റീഅപ്പിയറൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ ജനുവരി 13 മുതൽ 24 വരെ അതത് കോളേജുകളിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭിക്കും.