മല്ലപ്പള്ളി- അറിയുമോ? ഗാനഗന്ധർവൻ യേശുദാസിന് മല്ലപ്പള്ളിയുമായി അടുത്ത ബന്ധമുണ്ട്. എൺപതിന്റെ നിറവിലെത്തിയ ആ അതുല്യ പ്രതിഭയുടെ ഭാര്യ പ്രഭ മല്ലപ്പള്ളിക്കാരിയാണെന്നതാണ് ആ ബന്ധം.
പുരാതനമായ വല്ല്യവീട്ടിൽ കുടുബാംഗം എം.കെ. ഏബ്രഹാം(ബേബി) അമ്മിണി ദമ്പതികളുടെ മകളാണ് പ്രഭാ യേശുദാസ്. ഉദ്യോഗാർത്ഥം തെക്കൻ തിരുവതാംകൂറിൽ താമസമാക്കിയഏബ്രഹാമിന്റെ ഇളയമകളാണ് പ്രഭ. വൻകിട തോട്ടമുടമകളായിരുന്ന പ്രഭയുടെ കുടുബാംഗങ്ങളിലെ ഇളമുറക്കാർ മാത്രമാണ് ഇപ്പോഴുള്ളത്. 1967-ൽ തിരുവനന്തപുരം ജഗതിയിലെ വീട്ടിൽ വീട്ടിലെത്തിയപ്പോളാണ് പ്രഭ, യേശുദാസിനെ ആദ്യമായികാണുന്നത്. അന്ന് ഒൻപതാം ക്ലാസിലായിരുന്നു പ്രഭ. 1970 ഫെബ്രുവരി 1ന് കൊച്ചിയിലെ സെന്റ്‌മേരീസ് കത്തീഡ്രൽ പള്ളിയിലായിരുന്നു വിവാഹം. പഠിച്ച കള്ളൻ എന്ന സിനിമയിലെ 'താണ നിലത്തേ നീരോടൂ' എന്ന ഗാനത്തിന്റെ റെക്കോഡിംഗ് കേൾക്കാൻ മദ്രാസിലെ സ്‌റ്റെല്ലാമേരീസ് കോളേജിൽ നിന്ന് അരുണാചലം സ്റ്റുഡിയോയിൽ വന്ന സംഘത്തിലുണ്ടായിരുന്ന ഒരു പെൺകുട്ടി യേശുദാസിനോട് ആരാധനയോടെ പെരുമാറിയതിനെക്കുറിച്ചും ആ കുട്ടി പിന്നീട് അദ്ദേഹത്തിന്റെ ഭാര്യയായതിനെക്കുറിച്ചും സംഗീത സംവിധായകൻ ദേവരാജൻ എഴുതിയിട്ടുണ്ട്.