ചെന്നീർക്കര: വലിയതറയിൽ ക്ഷേത്രത്തിൽ പുന:പ്രതിഷ്ഠാ വാർഷികവും ഉത്സവവും നാളെ നടക്കുമെന്ന് പ്രസിഡന്റ് വി.പി.രാജേന്ദ്രനും സെക്രട്ടറി എം.സി ബിന്ദുസാരനും അറിയിച്ചു. രാവിലെ എട്ട് മുതൽ ഭാഗവതപാരായണം.ഒൻപതിന് കലശപൂജ. തന്ത്രി വെട്ടിക്കോട്ട് മേപ്പളളി ഇല്ലത്ത് വിനായകൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും.11.30ന് കാവിൽ നൂറുംപാലും. 12.30ന് അന്നദാനം.രണ്ടിന് കുടുംബയോഗം. 4.30ന് ചെന്നീർക്കര ശ്രീനാരായണഗിരി മഹാദേവ ക്ഷേത്രത്തിലേക്ക് എഴുന്നെളളത്ത്, ഘോഷയാത്ര. വൈകിട്ട് 6.30ന് ദീപാരാധന.