വകയാർ: വികോട്ടയം - വകയാർ റോഡ് പണിയുടെ കാന നിർമ്മാണത്തിന്റെ മറവിൽ മണ്ണ് വിൽപ്പനയെന്ന് ആക്ഷേപം ഉയരുന്നു. റോഡ് നിരപ്പാക്കുന്ന ജോലികളും കാന നിർമ്മാണവും നടന്നുകൊണ്ടിരിക്കുകയാണ്. ഉയർന്ന പ്രദേശത്തെ മണ്ണ് നീക്കി താഴ്ന്ന ഭാഗത്തിട്ട് നിരപ്പാക്കുന്നതിന്റെ മറവിലാണ് മണ്ണ് വിൽപ്പനയെന്ന് നാട്ടുകാർ പറയുന്നു. റോഡ് നിർമ്മാണത്തിന്റെ കരാറുകാരനെതിരെയാണ് പരാതി ഉയരുന്നത്. ഒരു ലോഡ് മണ്ണ് 600 മുതൽ 800രൂപയ്ക്ക് വരെയാണ് വിൽക്കുന്നത്. റോഡിന്റെ താഴ്ന്ന ഭാഗം ഉയർത്തുമ്പോൾ വശങ്ങളിൽ ഇടേണ്ട മണ്ണാണ് മറിച്ചുവിൽക്കുന്നത്. കാന നിർമ്മാണത്തിന് വശങ്ങളിൽ കുഴിക്കുമ്പോൾ ബി.എസ്.എൻ.എൽ കേബിളുകളും കെ.എസ്.ഇ.ബി സ്റ്റേവയറുകളും മുറിഞ്ഞ് പോകുന്നു. ഇത് മാറ്റി സ്ഥാപിക്കണമെന്ന നിർദേശം പാലിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. കേബിളുകൾ മുന്നറിയിപ്പില്ലാതെ മുറിച്ചതിനെതിരെ ബി.എസ്.എൽ. എൽ അധികൃതർ പൊലീസിൽ പരാതി നൽകി.