മല്ലപ്പള്ളി- പണിമുടക്ക് ദിവസം നാട് നിശ്ചലമായപ്പോൾ താലൂക്ക് ആശുപത്രിയിലെ രോഗികൾക്ക് ഭക്ഷണ വിതരണം ചെയ്ത് കരുണ ഓട്ടോ ഫ്രണ്ട്‌സ് ചാരിറ്റബിൾ സൊസൈറ്റി. നാല് വർഷമായി ഹർത്താൽ ദിനങ്ങളിൽ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലെ രോഗികൾക്ക് ഇവർ ഭക്ഷണം നൽകുന്നുണ്ട്. പ്രസിഡന്റ് സി.ടി. റെജി, തോമസ് കെ. എബ്രഹാം, ജോസഫ് മാത്യു, ഷിജു എം.സി, സുരേഷ് പി.എം, സോജി സി. ജോയി, റെജി എൻ.ജി, ജോൺ കണിയാംപറമ്പിൽ, പ്രവീൺ കുമാർ, വിഷ്ണു എസ്. എന്നിവർ നേതൃത്വം നൽകി.