മല്ലപ്പള്ളി:പൗരത്വ ഭേദഗതി ബില്ല് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ. കോട്ടാങ്ങൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്തിൽ നാളെ വൈകിട്ട് 5ന് വായ്പ്പൂരിൽ പ്രതിഷേധയോഗം നടക്കും.സമ്മേളനം സംസ്ഥാന ഹൗസിംഗ് ബോർഡ് ചെയർമാൻ പി.പ്രസാദ് ഉദ്ഘാടനം ചെയ്യും.സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി അനീഷ് ചുങ്കപ്പാറ അദ്ധ്യക്ഷത വഹിക്കും.യോഗത്തിൽ മണ്ഡലം സെക്രട്ടറി അഡ്വ. മനോജ് ചരളേൽ, ജില്ലാ കമ്മിറ്റി അംഗം കെ.സതീശ് എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി എം.വി.പ്രസന്നകുമാർ,ലോക്കൽ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി ടി.എസ് ഷാജി എന്നിവർ പ്രസംഗിക്കും.