09-robin-peter
ജീവനി പദ്ധതിയുടെ പ്രമാടം ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്തംഗം കെ പ്രകാശ് കുമാറിന്റെ ഭവനത്തിൽ പച്ചക്കറിവിത്ത് നട്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ നിർവ്വഹിക്കുന്നു.

പ്രമാടം : സംസ്ഥാന കൃഷിവകുപ്പ് നടപ്പാക്കുന്ന ജീവനി പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്തംഗം കെ.പ്രകാശ് കുമാറിന്റെ ഭവനത്തിൽ പച്ചക്കറിവിത്ത് നട്ട് പഞ്ചായത്ത്പ്രസിഡന്റ് റോബിൻ പീറ്റർ നിർവഹിച്ചു. പഞ്ചായത്തിലെ എല്ലാ വാർഡുകളിലും എല്ലാ ഭവനങ്ങളിലും ഈ പദ്ധതി നടപ്പാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ലിസി ജെയിംസ് പഞ്ചായത്ത് അംഗങ്ങളായ സുലോചന ദേവി ,അന്നമ്മഫിലിപ്പ് കെ.ആർ.പ്രഭ,കൃഷിഓഫീസർ ആൻസി എം.സലീം,പഞ്ചായത്ത് സെക്രട്ടറി മിനി മറിയംജോർജ്,ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ എൻ.പ്രകാശ്,അഗ്രോ സർവീസ് സെന്റർ ഫെസിലിറ്റേറ്റർ വത്സലകുമാി ഹരിത കേരളം മിഷൻ കോർഡിനേറ്റർ വിശ്വനാഥൻ,ജലജ പ്രകാശ്,ചന്ദ്രബാബു,ജയചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.വിഷരഹിത പച്ചക്കറി ലഭ്യമാക്കുന്നതിന് കൃഷി വകുപ്പ് ആരംഭിച്ച നൂതന പദ്ധതിയാണ് ജീവനി 2021 വിഷുവരെ തുടരുന്ന പദ്ധതി പൂർത്തീകരിക്കുന്നതോടെ പച്ചക്കറി ഉത്പാദനത്തിൽ സ്വയം പര്യാപ്തത നേടുകയാണ് ജീവനി പദ്ധതിയുടെ ലക്ഷ്യം.