പന്തളം: യക്ഷിവിളക്കാവ് ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ യക്ഷി വിളക്കാവിലെ തിരുവാതിര മഹോത്സവം 9,10 തീയതികളിൽ നടക്കും. 9ന് രാവിലെ 6ന് മകയിരം നൊയമ്പ് ആരംഭിക്കും. വൈകിട്ട് 4.30ന് ലളിതാസഹസ്രനാമജപത്തോടെ ചടങ്ങുകൾ ആരംഭിക്കും.തുടർന്ന് ദമ്പതീപൂജ, ദശപുഷ്പംചൂടൽ,എട്ടങ്ങാടി നിവേദ്യം എന്നിവ നടക്കും.10ന് രാവിലെ 8മുതൽ ശിവപുരാണപാരായണം, വൈകിട്ട് 4.30ന് മുത്തശിവന്ദനം, 5ന് തിരുവാതിരകളി എന്നിവ നടക്കും.രാത്രി 7ന് ഫ്‌ളവേഴ്‌സ് കോമഡി ഉത്സവം ഫെയിം പന്തളം സാലിയുടെ നേതൃത്വത്തിൽ ഗാനസന്ധ്യ യക്ഷിവിളക്കാവ് ജംഗ്ഷനിൽ നടക്കും.രാത്രി 8ന് പന്തളം മഹാദേവർ ക്ഷേത്രത്തിലെ ആറാട്ടിന് മുട്ടാർ യക്ഷി വിളക്കാവ് ജംഗ്ഷനിൽ സ്വീകരണം.