അടുർ: കേന്ദ്ര തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്റ നേത്രത്വത്തിൽ 24 മണിക്കൂർ പൊതുപണിമുടക്കിന്റെ ഭാഗമായി നഗരത്തിൽ പ്രകടനവും യോഗവും നടത്തി.കടകമ്പോളകൾ അടഞ്ഞുകിടന്നു വാഹനങ്ങൾ നിരത്തിൽ ഇറങ്ങിയില്ല. പ്രകടനത്തിന് ശേഷം നടന്ന യോഗം ചിറ്റയം ഗോപകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.സംയുക്ത ട്രേഡ് യൂണിയൻ നിയോജക മണ്ഡലം ചെയർമാൻ അരുൺ.കെ.എസ് മണ്ണടി അദ്ധ്യക്ഷത വഹിച്ചു.കൺവീനർ പി.രവിന്ദ്രൻ സ്വാഗതം പറഞ്ഞു.സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി.ജയൻ,മുണ്ടപ്പള്ളി തോമസ്,ഡി.സജി.ജി.കെ.പിള്ള, ടി.മുരുകേഷ്,അംജിത്ത്,എസ്.ബിനു,എം.മധു ബോബി മാത്തുണ്ണി,ആർ.രമേശ്, ആർ.രാജേേന്ദ്രൻ പിള്ള ,ജി.കെ.പ്രദിപ്,മാത്യു വർഗീസ്,പ്രൊഫ.ശങ്കര നാരായണൻ,കെ.എൻ.ശ്രീകുമാർ,ജി.പ്രദിപ്,കെ.പത്മിനിയമ്മ,രേഖാഅനിൽ, റോഷൻ ജേക്കബ്,മഹേഷ് കുമാർ രാധാാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.