പത്തനംതിട്ട: കുതിച്ചുയരുകയാണ് കാലിത്തീറ്റ വില.കർഷകർക്ക് താങ്ങാകേണ്ട മിൽമയും കേരളഫീഡ്സുമാണ് പൊള്ളുന്ന വിലയുമായി മുന്നിൽ. നാല് മാസം മുമ്പ് കാലിത്തീറ്റയ്ക്കുളള സബ്സിഡി നിറുത്തലാക്കുകയും ചെയ്തു. മിൽമയുടെ 50 കിലോഗ്രാം തൂക്കമുളള ഒരു ചാക്ക് ഗോമതി ഗോൾഡ് കാലിത്തീറ്റയ്ക്ക് 1325 രൂപയാണ് ഇപ്പോഴത്തെ വില.ഗോമതി റിച്ച് കാലിത്തീറ്റയ്ക്ക് 1195 രൂപയുമായി. അഞ്ച് മാസത്തിനിടെ 290രൂപയുടെ വർദ്ധനവാണുണ്ടായത്. കാലിത്തീറ്റയ്ക്ക് മിൽമ നൽകിവന്ന സബ്സിഡി 100 രൂപയായിരുന്നു. ഇത് നിറുത്തിയിട്ട് നാല് മാസമായി. അതേസമയം, സ്വകാര്യ കമ്പനികളുടെ ഗുണനിലവാരമുളള ഒരു ചാക്ക് കാലിത്തീറ്റയ്ക്ക് 1210 രൂപയാണ്. സ്വകാര്യ കമ്പനികളെ പ്രാത്സാഹിപ്പിക്കുന്ന സമീപനമാണ് മിൽമയുടേതെന്ന് കർഷകർ പരാതിപ്പെടുന്നു.
നേരത്തെ പാൽ വില അഞ്ച് രൂപവരെ വർദ്ധിപ്പിച്ചപ്പോൾ കർഷകർക്ക് 4.38രൂപ നീക്കിവച്ചിരുന്നു. പാലിന്റെ ഗുണനിലവാരം നോക്കി വിലയിടുമ്പോൾ ഇത്രയും തുക കിട്ടണമെന്നില്ല. എന്നാൽ, പാൽവില കൂട്ടാതെ കാലത്തീറ്റയുടെ വില കുറയ്ക്കുകയാണ് ചെയ്യേണ്ടിയിരുന്നതെന്ന് കർഷകർക്ക് പറയുന്നു. പകരം കാലിത്തീറ്റ വില വർദ്ധിപ്പിക്കുകയാണുണ്ടായത്. ഫലത്തിൽ, പാൽവില വർദ്ധിപ്പിച്ചതുകൊണ്ട് കർഷകർക്ക് പ്രയോജനമില്ല.
മിൽമയും കേരളഫീഡ്സും കാലത്തീറ്റ വില വർദ്ധിപ്പിച്ചതോടെ സ്വകാര്യകമ്പനികളും വില വർദ്ധിപ്പിച്ചുകാണ്ടിരിക്കുകയാണ്. മിൽമ വിലയുടെ തൊട്ടുതാഴെ വരെ സ്വകാര്യ കമ്പനികളും വിലയെത്തിക്കും.
>>
> നാല് മാസത്തിനിടെ 290രൂപയുടെ വർദ്ധന
50 കിലോ തൂക്കമുള്ള ഒരു ചാക്കിന്
മിൽമ ഗോമതി റിച്ച് - 1195
> ഗോമതി ഗോൾഡ്- 1325
----------------
'' പാൽ വിലയും കാലിത്തീറ്റ വിലയും ഒരേപോലെ വർദ്ധിപ്പിച്ചതുകൊണ്ട് കർഷകർക്ക് പ്രയോജനമില്ല. ഒന്നുകിൽ കാലിത്തീറ്റ വില കുറയ്ക്കണം. അല്ലെങ്കിൽ സബ്സിഡി നൽകണം.
അനിൽ മണക്കാല, ക്ഷീര കർഷകൻ.
>>
മിൽമയുടെ വാദം
അസംസ്കൃത വസ്തുക്കളുടെ വില വർദ്ധിച്ചതാണ് കാലിത്തീറ്റ വില കൂടാൻ കാരണം. കഴിഞ്ഞ വർഷം കിലാേയ്ക്ക് 840 രൂപയായിരുന്ന പരുത്തിപ്പിണ്ണാക്കിന് ഇപ്പോൾ 1440 രൂപയാണ്. 900രൂപയായിരുന്ന ഗോതമ്പ് തൊലിക്ക് 1200രൂപയായി.