dharna
കേരള എൻ.ജി.ഒ അസോസിയേഷൻ സംഘടിപ്പിച്ച സായാഹ്ന ധർണ്ണ കെ.പി.സി.സി നിർവ്വാഹക സമിതിയംഗം പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ ഉത്ഘാടനം ചെയ്യുന്നു

തിരുവല്ല: ഭരണഘടന സംരക്ഷിക്കുക, സ്ത്രീ സുരക്ഷ ഉറപ്പാക്കുക, വിലക്കയറ്റം തടയുക എന്നിവിഷയങ്ങൾ ഉന്നയിച്ച് കേരള എൻ.ജി.ഒ അസോസിയേഷൻ കെ.എസ്.ആർ.ടി.സി കോർണറിൽ സായാഹ്ന ധർണ നടത്തി. കെ.പി.സി.സി നിർവാഹക സമിതിയംഗം പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ധർണ്ണ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് ഷമീംഖാൻ അദ്ധ്യക്ഷത വഹിച്ചു.ആർ. ജയകുമാർ, ശ്രീജിത്ത് മുത്തൂർ, കോശി മാണി, ഷൈനു സാമുവൽ,ഗീത,ഡോൺ ഡി.ഫെർണാണ്ടസ്,ജിഷ്ണു ദർശൻ,പിക്കു സൈമൺ, സുനിൽകുമാർ, ബ്രാഞ്ച് സംസ്ഥാന കൗൺസിൽ അംഗം ബിജു വർഗീസ് എന്നിവർ പ്രസംഗിച്ചു.