കോഴഞ്ചേരി : എ.കെ.എസ്.ടി.യു.ജില്ലാ സമ്മേളനം 10,11 തീയതികളിൽ അടൂർ ഗവ.യു.പി.സ്‌കൂളിൽ നടക്കും.10ന് വൈകിട്ട് 3ന് ജില്ലാ കൗൺസിൽ യോഗം,11 ന് രാവിലെ 10 ന് പ്രതിനിധി സമ്മേളനം സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി. ജയൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് കെ.എ.തൻസീർ അദ്ധ്യക്ഷത വഹിക്കും. ഉച്ചക്ക് 3ന് യാത്രയയപ്പ് സമ്മേളനം ചിറ്റയം ഗോപകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും.