കലഞ്ഞൂർ: കലഞ്ഞൂർ മഹാദേവക്ഷേത്രത്തിലെ ധനുമാസത്തിരുവാതിരയും നക്ഷത്രനാമ കലശാഭിഷേകവും 10ന് നടക്കും. രാവിലെ 7ന് ഉഷപൂജ, 8ന് ശിവപുരാണ പാരായണം, 9ന് ധാര, നക്ഷത്രനാമകലശം, അന്നദാനം, വൈകിട്ട് 6.30ന് വിശേഷാൽ ദീപാരാധന.