പത്തനംതിട്ട: പൗരത്വഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുസ്ളീം ലീഗ് ദേശരക്ഷാമാർച്ച് നാളെ രാവിലെ 9ന് പന്തളത്ത് നിന്നാരംഭിക്കും. കോന്നി മണ്ഡലത്തിലൂടെ വൈകിട്ട് അഞ്ചിന് പത്തനംതിട്ടയിലെത്തും. ആലോചനയോഗത്തിൽ ജില്ലാ പ്രസിഡന്റ് ടി.എം.ഹമീദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ഇ. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു.