തിരുവല്ല: ഉത്രാടം തിരുനാൾ പമ്പ ജലമേള സമിതിയുടെ ആഭിമുഖ്യത്തിൽ കർഷക സംഗമവും ആദരിക്കലും സംഘടിപ്പിച്ചു. കേരള സെറിഫെഡ് ചെയർമാൻ വിക്ടർ ടി.തോമസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ബിജു പാലത്തിങ്കൽ അദ്ധ്യക്ഷത വഹിച്ചു. മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്ര അസോസിയേറ്റ് പ്രൊഫസർ ഡോ.എം.സുരേന്ദ്രൻ ക്ലാസെടുത്തു. മോൻസി സോണി, ജേക്കബ് ഏബ്രഹാം, ബിജു സി.ആന്റണി,രമണി എസ.ഭാനു,സുഷമ സുധാകരൻ,പി.ജി.നന്ദകുമാർ,അനിൽ.സി ഉഷസ്,പുന്നൂസ് ജോസ്, സജി, തങ്കച്ചൻ, രാജശേഖരൻ, എന്നിവർ പ്രസംഗിച്ചു. വിവിധ മേഖലയിലെ മികച്ച കർഷകനായി ജോസഫ് കാളാശേരി,ശ്യാം റോയ്, ജേക്കബ് മാത്യു,സുശീല, ജോമോൻ ജോർജ്ജ് എന്നിവരെ തിരഞ്ഞെടുത്ത ആദരിച്ചു.