പത്തനംതിട്ട: ഇടഞ്ഞ ആനയുടെ ആക്രമണത്തിൽ മരണപ്പെട്ട പ്രമുഖ ഗജചികിത്സകനും വെറ്ററിനറി സർജനുമായിരുന്ന ഡോ. സി. ഗോപകുമാറിന്റെ അഞ്ചാം അനുസ്മരണ സമ്മേളനവും സെമിനാറും 11 ന് പറന്തൽ റെഡീസ് കൺവെൻഷൻ ഹാളിൽ നടക്കും. ജില്ലാകളക്ടർ പി.ബി.നൂഹ് ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ബോബി പോൾ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പ്രസിഡന്റ് ഡോ.എസ്. സജീവ്, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.ജി.അംബികാ ദേവി, കെ.വി.ഹരികൃഷ്ണൻ, ഡോ.ടി.എൻ.ബാലചന്ദ്രൻ എന്നിവർ സംസാരിക്കും.
കാലാവസ്ഥ മാറ്റവും ജീവജാലങ്ങളും എന്ന വിഷയത്തിൽ ഡോ. അനിൽ സക്കറിയ മുഖ്യപ്രഭാഷണം നടത്തും. വാർത്താ സമ്മേളനത്തിൽ ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ പ്രസിഡന്റ് ഡോ.എച്ച്.സജീവ്, സെക്രട്ടറി ഡോ.സിസിലി അന്ന ബേസിൽ, പബ്ലിസിറ്റി കൺവീനർ ഡോ. എം. മാത്യു എന്നിവർ പങ്കെടുത്തു.